|    Sep 22 Fri, 2017 8:14 am
FLASH NEWS

അബൂദബി ഐഎസ്‌സി ഖുര്‍ആന്‍ മല്‍സരത്തില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ വിജയികളായി

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: ശൈഖ് സായിദ് ആണ്ടിന്റെ ഭാഗമായി യുഎഇ ഔഖാഫിന്റെ സഹകരണത്തോടെ അബൂദബി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐഎസ്‌സി) സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ ജേതാക്കളായി.
ജൂണ്‍ 21ന് ഖുര്‍ആന്‍ പാരായണം, മനപ്പാഠം ഇനങ്ങളിലാണ് മത്സരം നടന്നത്. പത്തു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 15 ജുസ്ഇന് താഴെയുള്ള മനപ്പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബാസിത്ത്, ഖുര്‍ആന്‍ പാരായണ നിയമ പ്രകാരമുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹാമിദ് കാന്തപുരം, ഖുര്‍ആന്‍ പൂര്‍ണ മനപ്പാഠ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ജാബിര്‍ ബിന്‍ ഹംസ എന്നിവരാണ് മര്‍കസ് വിദ്യാര്‍ഥികള്‍.
വിജയിയായ ഹാമിദ് മര്‍കസ് ഡയറക്ടര്‍ ഡോ.എപി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ മകനാണ്. അബൂദബിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രത്യേക മൊമെന്റൊയും സമ്മാനമായി വിതരണം ചെയ്തു.
അവാര്‍ഡ് വിതരണത്തിന് ഓഖാഫിലെ ശൈഖ് അബ്ദുല്ല അസ്‌വ, ഡോ. ഫൈസല്‍ ഫബിന്‍ ത്വാഹ, എം തോമസ് വര്‍ഗീസ് നേതൃത്വം നല്‍കി. വിജയികളെ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അനുമോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക