|    Aug 17 Fri, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അബൂദബിയില്‍ 28 നില കെട്ടിടത്തിന് തീപിടിച്ചു

Published : 31st August 2016 | Posted By: SMR

അബൂദബി: അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന 28 നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടം മോടി പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 18 മാസത്തിനിടെ യുഎഇയിലുണ്ടാവുന്ന അഞ്ചാമത്തെ വന്‍ തീപിടിത്തമാണിത്. 20ാം നില മുതല്‍ പുക ഉയരുകയും അഗ്നിശമനസേനാംഗങ്ങളെത്തി തീയണയ്ക്കുകയും ചെയ്തു. നിര്‍മാണം ഏകദേശം പൂര്‍ത്തിയായ കെട്ടിടമാണിത്. ഹോട്ടലിലുണ്ടായിരുന്നവരെ  സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. കഴിഞ്ഞമാസം ദുബയിലെ സുലഫാ ടവര്‍ എന്ന 75 നില കെട്ടിടത്തിന് തീപിടിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss