|    May 28 Sun, 2017 3:07 am
FLASH NEWS

അബൂദബിയില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം ഇന്നെത്തും

Published : 28th April 2016 | Posted By: SMR

മഞ്ചേരി: അബൂദബിയില്‍ ലിഫ്റ്റിനിടയില്‍പ്പെട്ട് മരിച്ച മഞ്ചേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിടങ്ങഴി പരേതനായ സുബൈറിന്റെ മകന്‍ വെട്ടത്തില്‍ സിയാദ് എന്ന കുട്ടിപ്പ(37)യാണ് കഴിഞ്ഞദിവസം മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കോഴിക്കോട്ട് എത്തുന്ന മയ്യിത്ത് രാവിലെ ഏഴിന് കിടങ്ങഴി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
അഞ്ചുദിവസം മുമ്പ് അബൂദബി ഖലീഫ സിറ്റിയിലെ കോഫി ഹൗസ് ബേക്കറിയിലേക്ക് സാധനങ്ങള്‍ ലിഫ്റ്റില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
12 ദിവസം മുമ്പാണ് സിയാദ് അബൂദബിയിലെത്തിയത്. മാതാവ്: റുഖിയ. ഭാര്യ: സമീന. മക്കള്‍: ഫസ്‌ന, ഫര്‍ഹ, സവാദ്. സഹോദരങ്ങള്‍: നൗഷീന, റിയാസ് (മക്ക), ജാബിര്‍, ഷറീന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day