|    Dec 11 Tue, 2018 6:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അബൂദബിയില്‍ ഗാന്ധി-സായിദ് മ്യൂസിയം ഉദ്ഘാടനം ചെയ്തു

Published : 7th December 2018 | Posted By: kasim kzm

അബൂദബി: ഇന്ത്യയുടെയും യുഎഇയുടെയും രാഷ്ട്രപിതാക്കളായ മഹാത്മാഗാന്ധിയുടെയും ശെയ്ഖ് സായിദിന്റെയും പേരിലുള്ള ഡിജിറ്റല്‍ മ്യൂസിയം ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദും സംയുക്തമായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ യുഎഇ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രി നൂറ മുഹമ്മദ് അല്‍ കബി, ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന, പ്രമുഖ വ്യവസായി എം എ യൂസുഫലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരുനേതാക്കളുടെ സന്ദേശങ്ങളും ഉപദേശങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. മനാറത്ത് അല്‍ സാദിയാത്തിലാണ്മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച് മാര്‍ച്ചിലായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.
മാനുഷിക സ്‌നേഹത്തിന് അങ്ങേയറ്റം മൂല്യം കല്‍പ്പിച്ചിരുന്ന നേതാക്കളായിരുന്നു ഇരുവരുമെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇരു നേതാക്കളുടെയും ജീവിതം പുത്തന്‍ തലമുറയ്ക്ക് പഠിക്കാന്‍ അവസരം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് മ്യൂസിയം ആരംഭിച്ചതെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല സായിദ് വ്യക്തമാക്കി. ശെയ്ഖ് സായിദിന്റെ 100ാം ജന്‍മദിനവും ഗാന്ധിജിയുടെ 150ാം ജന്‍മദിനവും ഈ വര്‍ഷമാണ് ആഘോഷിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss