|    Nov 23 Thu, 2017 7:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അബൂകമാല്‍ ഐഎസില്‍ നിന്ന് തിരിച്ച്പിടിച്ചതായി സിറിയ

Published : 10th November 2017 | Posted By: fsq

 

ദമസ്‌കസ്: ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന അബൂകമാല്‍ പ്രദേശം ഐഎസില്‍ നിന്ന് പിടിച്ചെടുത്തതായി സിറിയന്‍ ഭരണകൂടം. ഐഎസിന്റെ അവസാനത്തെ ശക്തികേന്ദ്രമായിരുന്നു ഇതെന്ന് സിറിയന്‍ സൈന്യം അറിയിച്ചു. എന്നാല്‍, രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ചില നഗരപ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.അബൂകമാല്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വളരെ പ്രധാനമാണെന്നും ഈ മേഖലയിലെ സായുധസംഘത്തിന്റെ മൊത്തം പരാജയമായിട്ടാണ് ഇതിനെ വിലയിരുത്തുന്നതെന്നും സിറിയന്‍ അധികൃതര്‍ അറിയിച്ചു.  അതേസമയം, ഹിസ്ബുല്ലയും ഇറാന്റെയും റഷ്യയുടെയും പിന്തുണയുള്ള ശിയാ പോരാളികളും അബൂകമാല്‍ നേരത്തേ ഐഎസില്‍നിന്നു പിടിച്ചെടുത്തിരുന്നതായി റിപോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക