|    Mar 27 Mon, 2017 2:12 pm
FLASH NEWS

അബു സിനിനെ ജാമ്യത്തില്‍ വിട്ടു

Published : 9th October 2016 | Posted By: SMR

ജിദ്ദ: സോഷ്യല്‍ മീഡിയയിലൂടെ സൗദി സംസ്‌കാരത്തിനു നിരക്കാത്തവിധത്തില്‍ യുവതിയോട് വീഡിയോ ചാറ്റ് ചെയ്തു രംഗങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ 19കാരനായ സൗദി പൗരന്‍ അബു സിന്‍ ജയില്‍മോചിതനായി. ഒരാഴ്ച നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ജാമ്യത്തില്‍ വിട്ടയച്ചത്.
അമേരിക്കക്കാരിയായ 21കാരി ക്രിസ്റ്റീന ക്രോക്കറ്റിനോട് അബൂസിന്‍ വീഡിയോ ചാറ്റ് ചെയ്യുന്ന നിരവധി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറ് പ്രകാരമാണ് അബു സിന്‍ അറസ്റ്റിലായതെന്ന് റിയാദ് പോലിസ് വക്താവ് കേണല്‍ ഫവാസ് അല്‍ മൈമന്‍ അറിയിച്ചതായി അല്‍ അറബിയ ചാനല്‍ റിപോര്‍ട്ട് ചെയ്തു. മോശമായ ഉള്ളടക്കത്തോടു കൂടിയ വീഡിയോ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക, പൊതുമര്യാദയും മതമൂല്യങ്ങളും ഹനിക്കുക എന്നിവ സൈബര്‍ കുറ്റകൃത്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറ് ഗണത്തില്‍ പെടുന്നു. കേസില്‍ സൗദി അന്വേഷണവിഭാഗം വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്. അഞ്ചുവര്‍ഷം വരെ തടവോ 30 ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്.
ജയില്‍മോചിതനായ അബു സിന്‍ പശ്ചാത്തപിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും വീഡിയോയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക