|    Sep 21 Thu, 2017 1:46 am

അബുല്‍ കലാം ആസാദിന്റെ 128ാമത് ജന്മദിനാഘോഷം

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: ഭാരത് രത്്‌ന മൗലാന അബുല്‍ കലാം ആസാദിന്റെ 128ാമത് ജന്മദിനാഘോഷം നാളെ രാവിലെ 9.30ന് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ നടക്കും.  മൗലാന അബ്ദുല്‍ കലാം ആസാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ തൈക്കൂട്ടത്തില്‍ സക്കീര്‍ അധ്യക്ഷത വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണവും എംഎല്‍എമാരായ അടൂര്‍ പ്രകാശ്, വീണ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഡിവൈഎസ്പി എ നസീം അബ്ദുല്‍ കലാം ആസാദ് അനുസ്്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള പുരസ്‌കാരം അടൂര്‍ തെങ്ങമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും മികച്ച പ്രിന്‍സിപ്പലിനുള്ള പുരസ്്കാരം തുമ്പമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജോര്‍ജിനും മികച്ച അധ്യാപകനുള്ള പുരസ്്കാരം കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സജയന്‍ ഓമല്ലൂരിനും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ സമ്മാനിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക