|    May 21 Mon, 2018 1:02 pm
FLASH NEWS
Home   >  News now   >  

അബുബക്കര്‍ അല്‍ ബഗ്ദാദി ഖലീഫയായ പള്ളി തകര്‍ത്തു

Published : 22nd June 2017 | Posted By: shins

ബാഗ്ദാദ്: ഐഎസ് നേതാവ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായ പള്ളി യുഎസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ ഐഎസ് തകര്‍ത്തതായി റിപോര്‍ട്ട്. മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറിയാണ് തകര്‍ക്കപ്പെട്ടത്. പള്ളിക്കു സമീപമുള്ള അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതപ്പെട്ടു പോന്നത്. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇറാഖിന്റെ ‘പിസ ടവര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐഎസ് ആരോപിച്ചു. ഇറാഖ് വംശജനായ ബാഗ്ദാദി 2014ല്‍ നൂറി മോസ്‌കില്‍ വെച്ചാണ് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss