|    Jul 21 Sat, 2018 11:30 am
FLASH NEWS

അബുദബിയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സീലുള്ള 27 കിലോ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

Published : 20th September 2017 | Posted By: G.A.G

അബുദബി:  അബുദബി പോലീസ് നടത്തിയ പരിശോധനയില്‍ 27 കിലോ വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. ഒരാളുടെ ഉടമസ്ഥതയിലുള്ള 26 ജ്വല്ലറി സ്ഥാപനങ്ങളിലും 11 ഔട്ട്‌ലറ്റുകളിലും നടത്തിയ പരിശോധനയിലാണ് ഇന്റര്‍നാഷണല്‍ കമ്പനികളുടെ 43 ലക്ഷം ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രമുഖ രാജ്യാന്തര സ്ഥാപനത്തിന്റെ സീലോട് കൂടിയുള്ള ഉല്‍പ്പന്നങ്ങള്‍ പല സ്ഥാപനങ്ങളിലും ഒളിപ്പിച്ച് വെച്ച രൂപത്തിലായിരുന്നു. പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളായ കാര്‍ത്തീര്‍, മോണ്ട്ബ്ലാങ്ക്, ഗുച്ചി എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയത് 45,000 ദിര്‍ഹം നല്‍കുമ്പോഴാണ് കുറഞ്ഞ വിലക്ക് വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss