|    Dec 14 Fri, 2018 11:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അബുദബിയില്‍ ഗാന്ധി-സായിദ് മ്യൂസിയം ഉല്‍ഘാടനം ചെയ്തു

Published : 5th December 2018 | Posted By: ke

അബുദബി: ഇന്ത്യയുടെയും യുഎഇ യുടെയും രാഷ്ട്രപിതാക്കളായ മഹാത്മാ ഗാന്ധിയുടെയും ശൈഖ് സായിദിന്റെയും പേരിലുള്ള ഡിജിറ്റല്‍ മ്യൂസിയം ഇന്നലെ ഉല്‍ഘാടനം ചെയ്തു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദും സംയുക്തമായാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ യുഎഇ സാംസ്‌ക്കാരിക വിജ്ഞാന വികസന മന്ത്രി നൂറ മുഹമ്മദ് അല്‍ കബി, ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി, ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ.അഹമ്മദ് അബ്ദുല്‍ റഹ്്മാന്‍ അല്‍ ബന്ന പ്രമുഖ വ്യവസായി എംഎ യൂസുഫലി അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഇരു നേതാക്കളുടെ സന്ദേശങ്ങളും,തത്ത്വങ്ങളും, ഉപദേശങ്ങളും എല്‍സിഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. മനാറത്ത് അല്‍ സാദിയാത്തിലാണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച്് മാര്‍ച്ചിലായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുക. മാനുഷിക സ്‌നേഹത്തിന് അങ്ങേയറ്റം മൂല്യം കല്‍പ്പിച്ചിരുന്ന നേതാക്കളായിരുന്നു ഇരുവരുമെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇരു നേതാക്കളുടേയും ജീവിതം പുത്തന്‍ തലമുറക്ക് പഠിക്കാന്‍ അവസരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ മ്യൂസിയം ആരംഭിച്ചതെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല സായിദ് വ്യക്തമാക്കി. ശൈഖ് സായിദിന്റെ 100 ാം ജന്മദിനവും ഗാന്ധിജിയുടെ 150 ാം ജന്മദിനവും ഈ വര്‍ഷമാണ് ആഘോഷിക്കുന്നതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss