|    Jan 17 Tue, 2017 8:36 pm
FLASH NEWS

അബുദബിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യം

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെ അബൂദബിയിലെ ലേബര്‍ ക്യാംപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. അബൂദബി ഇഎം ഗാര്‍ഡ് ഇല്കട്രോ മെക്കാനിക്കല്‍ എല്‍സിസി കമ്പനി ജീവനക്കാരെ കഴിഞ്ഞ എട്ടു മാസമായി റുവായ്‌സ് ലേബര്‍ ക്യാംപില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ വിഷയം അവതരിപ്പിച്ചത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കൊടുക്കാതെയാണ് ലേബര്‍ ക്യാംപില്‍ പാര്‍പ്പിച്ചത്.
ഭൂരിപക്ഷം ജീവനക്കാരുടെയും വിസയും അനുബന്ധ രേഖകളും പുതുക്കാനുള്ള കാലാവധി കഴിഞ്ഞു. എന്നാല്‍, നിയമാനുസരണം അബൂദബിയില്‍ തങ്ങുന്നതിനുള്ള രേഖകള്‍ പുതുക്കുകയോ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കുന്നതിനോ കമ്പനി തയ്യാറാവുന്നില്ല. അധികൃതരുടെ മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇവരെ നാട്ടിലേക്ക് അയക്കാന്‍ അടിയന്തര നടപടി ഉണ്ടാവണമെന്ന് എംപി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക