|    Aug 17 Thu, 2017 1:28 pm
FLASH NEWS

അബദ്ധത്തില്‍ ബൈക്ക് മാറിയെടുത്ത യുവാവ് പുലിവാല്‍ പിടിച്ചു

Published : 5th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറിയെടുത്ത യുവാവ് പുലിവാല്‍ പിടിച്ചു.ബൈക്ക് മോഷണം പോയതായി ഉടമസ്ഥന്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിനെലെത്തിയതോടെയാണ് യുവാവ് പിടിച്ചത് പുലിവാലിലാണെന്ന് യുവാവ് അറിഞ്ഞത്.പരിഭ്രാന്തികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ബൈക്ക് മാറിപ്പോയ വിവരം ഉടമസ്ഥര്‍ അറിയുന്നത്.വണ്ടിപ്പെരിയാര്‍ വികാസ് നഗറില്‍ കഴിഞ്ഞ ദിവസമാണ് രസകരമായ സംഭവം ഉണ്ടായത്. പെരിയാര്‍ ടൗണിലെ വ്യാപരികളായ രണ്ടു പേരുടെ ബൈക്കുകള്‍ തമ്മില്‍ മാറിപ്പോയതാണ് ടൗണില്‍ പരിഭ്രാന്തി പരത്തിയത്. ഒരേ പോലെയുള്ള ബൈക്കുകളാണ് ഇരുവരുടെയും ഒരേ സ്ഥലത്തുമാണ് രണ്ട് വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉടമകളിലെ ഒരാളുടെ ബൈക്ക് ബന്ധുവായ യുവാവ് നെടുംകണ്ടത്തേക്ക്  സ്വകാര്യ ആവശ്യത്തിനായി പോകുവാന്‍ ബൈക്ക് ആവശ്യപ്പെടുകയും രാത്രി തന്നെ താക്കോല്‍ വാങ്ങി വെക്കുകയും ചെയ്തു. പുലര്‍ച്ചെ വാഹനം എടുത്ത് പോവുകയും ചെയ്തു. രാവിലെ മറ്റൊരു ഉടമ തന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന്റെ താക്കോലുമായി എത്തി ബൈക്ക് നോക്കുമ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.സമീപ പ്രദേശങ്ങളില്‍ ബൈക്ക് പരിശോധിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസില്‍ വിവരം അറിയിക്കുകയും സോഷ്യല്‍ മീഡിയ വഴി വാഹനത്തിന്റെ ചിത്രം ഉള്‍പ്പെടെ പ്രചരിപ്പിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പ് വികാസ് നഗറില്‍ വീട്ടമ്മയെയും കുടുംബത്തെയും അക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നിരുന്നു.കൂടാതെ സമീപ പ്രദേശത്ത് നിന്നും രണ്ടു ബൈക്കുകളും മോഷണം പോയിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബൈക്ക് മോഷണം പോയത് തന്നെയാണെന്ന് നാട്ടില്‍ പ്രചരിച്ചു. ഇതിനിടയില്‍ യുവാവിന് ബൈക്ക് കൈമാറിയ ഉടമ വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിനു മുന്നില്‍ കിടക്കുന്നത് കണ്ട് സംശയിക്കുകയും തുടര്‍ന്ന് നെടുംകണ്ടത്തേക്ക് പോയ ബന്ധുവായ യുവാവിനെ ഫോണില്‍ വിളിച്ചപ്പോഴാണ് ബൈക്കുകള്‍ തമ്മില്‍ മാറിപ്പോയ വിവരം അറിയുന്നത്. ബൈക്ക് നഷ്ടപ്പെട്ട ഉടമയോട് സംഭവം അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. വഴിയില്‍ പോലീസ് പിടിച്ചിരുന്നുവെങ്കില്‍  കഥ തന്നെ മാറിയേനെ എന്നാണ് യുവാവ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക