|    Mar 29 Wed, 2017 8:58 pm
FLASH NEWS

അഫ്‌സ്പ പിന്‍വലിക്കണമെന്ന് കശ്മീര്‍ സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല: കേന്ദ്രം

Published : 20th October 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നു സായുധസേനകള്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ)പിന്‍വലിക്കണമെന്ന് ഔപചാരികമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എം എം ഷൂജ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ജമ്മു കശ്മീരില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സംബന്ധിച്ച വിവരങ്ങളാണ് ഷൂജ ആരാഞ്ഞത്.
സംസ്ഥാനത്തുനിന്ന് അഫ്‌സ്പ പിന്‍വലിക്കാന്‍ ഇപ്പോള്‍ ഉചിതമായ സമയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അഫ്‌സ്പ പിന്‍വലിക്കുക എന്നത് ഭരണകക്ഷിയായ പിഡിപിയുടെയും പ്രതിപക്ഷത്തെ നാഷനല്‍ കോണ്‍ഫറന്‍സിന്റെയും ആവശ്യമാണ്. ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെകണ്ട് ഈ വിഷയം ഉന്നയിച്ചിരുന്നു. 2013ല്‍ ആഭ്യന്തരസുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു ഉമര്‍ അബ്ദുല്ല ചിദംബരത്തെ കണ്ടത്.
കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന് ചിലയിടങ്ങളില്‍ നിന്നു അഫ്‌സ്പ പിന്‍വലിക്കണമെന്ന് ജൂലൈയില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യം രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ജൂണില്‍ മറ്റൊരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day