|    Nov 21 Wed, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഫ്‌സ്പ ഒഴിവാക്കാന്‍ സമയമായി: മണിപ്പൂര്‍ മുഖ്യമന്ത്രി

Published : 3rd November 2018 | Posted By: kasim kzm

ഇംഫാല്‍: സായുധസേനകള്‍ക്കു പ്രത്യേകാധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പുനപ്പരിശോധിക്കാന്‍ സമയമായെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിങ്. അഫ്‌സ്പ പുനപ്പരിശോധിക്കുമ്പോള്‍ തന്നെ വിദേശരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷാ ആശങ്കകള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ഇപ്പോള്‍ സമാധാനപരമായ സംസ്ഥാനമാണ്. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷയ്ക്കു മുന്തിയ പരിഗണന നല്‍കണം. വിദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായവും ആയുധവിതരണവും തള്ളിക്കളയാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നേരത്തേ അഫ്‌സ്പ പിന്‍വലിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss