|    Jan 21 Sat, 2017 6:58 pm
FLASH NEWS

അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥികള്‍ കുറ്റക്കാര്‍: ജെഎന്‍യു സമിതി

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരി 9ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങിനോടനുബന്ധിച്ചു ശിക്ഷിക്കപ്പെട്ട 21 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്നു സര്‍വകലാശാല നിയമിച്ച അപ്പീല്‍ സമിതി. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ പിഴയില്‍ ചില ഇളവുകള്‍ നല്‍കാനും സമിതി തീരുമാനിച്ചു.
പുതിയ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളെ അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനാ നേതാവ് കനയ്യകുമാര്‍ അടക്കം മൂന്നു വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്യുകയും 21 വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാല അച്ചടക്ക രാഹിത്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നടപടികളെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെതിരേ വിദ്യാര്‍ഥികള്‍ 16 ദിവസത്തെ നിരാഹാരമടക്കമുള്ള പ്രതിഷേധസമരങ്ങള്‍ നടത്തി. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണു സമരം അവസാനിപ്പിച്ചത്. അതിനു ശേഷമാണു സര്‍വകലാശാല നാലംഗ അപ്പീല്‍ സമിതിയെ നിയോഗിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക