|    Jun 23 Sat, 2018 2:00 am
FLASH NEWS
Home   >  National   >  

അഫ്‌റാസുസലിനെ ചുട്ടുകൊന്ന സംഭവം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന്‌

Published : 5th February 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാജ്‌സമന്തില്‍ മുഹമ്മദ് അഫ്‌റാസുല്‍ എന്നയാളെ സംഘപരിവാര പ്രവര്‍ത്തകന്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം പ്രത്യേക സംഘത്തെകൊണ്ട്  അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് അഫ്‌റാസുലിന്റെ ഭാര്യ ഗുല്‍ഭാര്‍, അഭിഭാഷക ഇന്ദിര ജയ്‌സിങ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നത്.

വര്‍ഗീയ വിദ്വേഷത്തിന് കാരണമാവുന്ന വീഡിയോകള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന് തടയണമെന്നും നേരത്തെ ഇന്ദിര ജയ്‌സിങ് മുഖേന നല്‍കിയ ഹരജിയില്‍ ഗുല്‍ഭാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്ത് പുതിയ ഹരജി സമര്‍പ്പിക്കണമെന്നും ഇക്കാര്യം പരിഗണിക്കാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഹരജി നല്‍കിയത്. ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും. 2017 ഡിസംബര്‍ ആറിനാണ് അഫ്‌റാസുലിനെ ശംഭുലാല്‍ എന്ന സംഘപരിവാര പ്രവര്‍ത്തകന്‍ മഴുകൊണ്ട് വെട്ടി പരിക്കേല്‍പിച്ച് ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss