|    Dec 15 Fri, 2017 9:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഫ്‌റാസുല്‍ കൊല്ലപ്പെട്ടത് മുസ്‌ലിമായതുകൊണ്ട്: ഭാര്യ

Published : 8th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടത് മുസ്‌ലിമായതുകൊണ്ട് മാത്രമാണെന്ന് രാജസ്ഥാനില്‍ സംഘപരിവാരക്കാര്‍ വെട്ടിപ്പരിക്കേല്‍പിച്ച് ചുട്ടുകൊന്ന അഫ്‌റാസുലിന്റെ ഭാര്യ ഗുല്‍ബഹര്‍ ബീബി പറഞ്ഞു. ഭര്‍ത്താവിനെ കൊന്നവരെ തൂക്കിലേറ്റണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം.  ബുധനാഴ്ച 3 മണിയോടെ രാജസ്ഥാന്‍ പോലിസ് വിളിച്ചുപറഞ്ഞപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. സംഭവം നടന്ന ദിവസവും രാവിലെ മകനുമായി സംസാരിച്ചിരുന്നുവെന്ന് അഫ്‌റാസുലിന്റെ ഉമ്മ പറഞ്ഞു. എന്തിനു വേണ്ടിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നറിയില്ല. വീഡിയോ കണ്ട് തകര്‍ന്നു. കുറ്റക്കാരെ വെറുതെ വിടരുതെന്നും അവര്‍ പറഞ്ഞു. ദിവസവും പിതാവ് വിളിക്കാറുണ്ടെന്നും ലൗജിഹാദ് എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും മകള്‍ റജീന ഖാതൂന്‍ പറഞ്ഞു. മൃഗങ്ങളെപ്പോലെ അവര്‍ എന്റെ പിതാവിനെ തല്ലിക്കൊന്നെന്നു അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക