|    Mar 30 Thu, 2017 12:28 am
FLASH NEWS

അഫ്രീദി പാക് രാഷ്ട്രീയത്തിലേക്ക്

Published : 13th July 2016 | Posted By: SMR

കറാച്ചി: പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി രാഷ്ട്രീയത്തിലേക്ക്. പാക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് 36 കാരനായ അഫ്രീദി തന്നെയാണ് സൂചിപ്പിച്ചത്.
നേരത്തെ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഇമ്രാന്‍ ഖാന്‍ പാക് രാഷ്ട്രീയത്തില്‍ സജീവമാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിന് രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.
ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു. ചില സുഹൃത്തുക്കള്‍ പ്രവേശനത്തെ എതിര്‍ത്തിരുന്നു. എന്റെ അഭിപ്രായത്തില്‍ രാഷ്ടീയക്കാര്‍ ജനങ്ങളുടെ സേവകരാണ്. ജനങ്ങളെ സേവിക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണ് – അഫ്രീദി വ്യക്തമാക്കി.
ഒരു ക്രിക്കറ്ററെന്ന നിലയില്‍ കളിയില്‍ തുടരുന്നതിന് പരിമിതികളുണ്ട്. ഞാനിപ്പോള്‍ കളിയില്‍ തുടരുന്നതിന് അനുയോജ്യനാണെന്ന് തന്നെയാണ് കരുതുന്നത്- താരം കൂട്ടിച്ചേര്‍ത്തു. പാകിസ്താനില്‍ നിരവധി ക്രിക്കറ്റ് ആരാധകരുള്ള താരമാണ് അഫ്രീദി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day