|    Mar 24 Fri, 2017 3:52 am
FLASH NEWS

അഫ്ഗാന്‍: ഹിക്മതിയാറിന്റെ സംഘടനയുമായി സമാധാന കരാര്‍

Published : 23rd September 2016 | Posted By: SMR

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ സായുധസംഘടനയുമായി സമാധാന കരാറിലെത്തി. ഗുല്‍ബദ്ദീന്‍ ഹിക്മതിയാറിന്റെ നേതൃത്വത്തിലുള്ള ഹിസ്‌ബെ ഇസ്‌ലാമി സംഘടനയുമായാണു സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പുവച്ചത്. താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിന് ശ്രമം തുടരുന്ന അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ വിജയമായാണ് ഹിക്മതിയാറിന്റെ സംഘടനയുമായുള്ള കരാര്‍ വിലയിരുത്തപ്പെടുന്നത്. 80കളില്‍ സോവിയറ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ ഹിക്മതിയാര്‍ പങ്കാളിയായിരുന്നു. അഫ്ഗാനിലെ ഉന്നത സമാധാന സമിതിയും ഹിസ്‌ബെ ഇസ്‌ലാമി പ്രതിനിധികളുമായി തലസ്ഥാനം കാബൂളില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു കരാര്‍ യാഥാര്‍ഥ്യമായത്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക