|    May 22 Tue, 2018 5:46 am
Home   >  Todays Paper  >  page 9  >  

അഫ്ഗാന്‍ സ്‌ഫോടനം: മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

Published : 9th February 2016 | Posted By: SMR

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ ബല്‍ഖ് പ്രവിശ്യയില്‍ സൈനിക മിനിബസ്സിനു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ആള്‍ ബസ്സിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ദെഹ്ദാദി ജില്ലയ്ക്കു സമീപത്താണ് ആക്രമണം. കൊല്ലപ്പെട്ടവരിലോ പരിക്കേറ്റവരിലോ സാധാരണക്കാരില്ലെന്നു ബല്‍ഖ് പോലിസ് വക്താവ് ഷേര്‍ മുഹമ്മദ് ദുറാനി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെ താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss