|    Sep 26 Tue, 2017 11:20 am
Home   >  Todays Paper  >  page 9  >  

അഫ്ഗാന്‍: വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 22 മരണം

Published : 21st June 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിസ്താനില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു.ഡെറാഡൂ ണ്‍ സ്വദേശികളായ ഗണേഷ് ഥാപ്പ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാബൂളില്‍ ബോംബുധാരി മിനിബസ്സില്‍ നടത്തിയ ആക്രമണത്തിലാ ണ് ഇവരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള സെക്യൂരിറ്റി കോണ്‍ട്രാക്ടര്‍മാരാണ് ബസ്സിലുണ്ടായിരുന്നത്. അഫ്ഗാന്‍ സ്വദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. കൂടാതെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്ത് മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് എട്ടുപേര്‍ മരിച്ചത്.18 പേര്‍ക്കു പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക