|    Jan 23 Mon, 2017 4:17 pm

അഫ്ഗാന്‍ പ്രസിഡന്റിന് മോദിയുടെ മുന്‍കൂര്‍ ‘ഹാപ്പി ബെര്‍ത് ഡേ”

Published : 14th February 2016 | Posted By: SMR

ന്യൂഡല്‍ഹി: പതിവുപോലെ വെള്ളിയാഴ്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് സജീവമായിരുന്നു. പല കാര്യങ്ങളും ട്വീറ്റ് ചെയ്ത കൂട്ടത്തില്‍ അഫ്ഗാനിസ്താന്‍ പ്രസിഡണ്ട് അശ്രഫ് ഗനിക്ക് ജന്മദിനമാശംസിച്ചുകൊണ്ട് മോദിയുടെ ട്വീറ്റ് വന്നു. ഹാപ്പി ബര്‍ത് ഡേ, അശ്രഫ് ഗനി. നിങ്ങളുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നു. തുടര്‍ന്നുള്ള യാത്ര സന്തോഷകരമാവട്ടെ എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.
എന്നാല്‍, ഏതാനും മണിക്കൂറിനുശേഷം തന്റെ ജന്മദിനം ഇന്നല്ലെന്ന് മോദിയെ തിരുത്തിക്കൊണ്ട് ഗനിയുെട മറുപടി ട്വീറ്റ് വന്നു. പ്രധാനമന്ത്രിക്ക് മ്യൂണിച്ചില്‍നിന്ന് ആശംസകള്‍ നേരുന്നു. എന്റെ ജന്മദിനം മെയ് 19നാണ്. എങ്കിലും താങ്കളുടെ ഉദാരമായ വാക്കുകള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാന്‍ പ്രസിഡണ്ട് അശ്രഫ് ഗനി എഴുതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക