|    Nov 21 Wed, 2018 7:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ച തുടങ്ങി

Published : 10th November 2018 | Posted By: kasim kzm

മോസ്‌കോ: റഷ്യയുടെ മധ്യസ്ഥതയില്‍ അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ച മോസ്‌കോയില്‍ തുടങ്ങി. അഫ്ഗാന്റെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമാവുന്ന ചര്‍ച്ചയില്‍ ഇന്ത്യയും പങ്കെടുത്തു. മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടി സി എ രാഘവന്‍ എന്നിവരാണ് ഇന്ത്യയെ പ്രിതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തും. ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുന്നത്.
അഫ്ഗാനിസ്താനിലെ സമാധാന സംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടാവുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, അത്തരം നീക്കങ്ങള്‍ അഫ്ഗാന്റെ നിയന്ത്രണത്തിലുമുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ രാഷ്ട്രീയകാര്യ മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് റഷ്യയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, ചൈന, പാകിസ്താന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ ഇറാന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളെയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന്‍-താലിബാന്‍ പ്രതിനിധികള്‍ സമാധ യോഗത്തില്‍ പങ്കെടുക്കുന്നത് ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കാന്‍ സഹായിക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
കഴിഞ്ഞ ആഗസ്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അശ്‌റഫ് ഗനി പിന്തിരിയുകയായിരുന്നു. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ നേതൃത്വം ആദ്യമായിട്ടാണ് ഉന്നതതല അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കുന്നത്. 17 വര്‍ഷമായി അഫ്ഗാനില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss