|    Nov 19 Sun, 2017 5:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാന്‍ : താലിബാന്‍ ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടു

Published : 7th August 2017 | Posted By: fsq

 

കാബൂള്‍: അഫ്ഗാനിസ്താനിലെ സാരിപുല്‍ പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണെന്നും ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായും പ്രവിശ്യാ ഗവര്‍ണര്‍ സാഹിര്‍ വഹ്ദാത് അറിയിച്ചു. സയാദ് ജില്ലയിലെ മിര്‍സാവലാങ്ങിലായിരുന്നു ആക്രമണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നാങര്‍ഹാര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സൈനികനീക്കത്തില്‍ താലിബാന് തിരിച്ചടി നേരിട്ടതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു. താലിബാന്റെ നേതാക്കളും പ്രവര്‍ത്തകരുമടക്കമുള്ളവര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. സൈന്യത്തിനെതിരേ താലിബാന്‍ ചിലയിടങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതായും പ്രവിശ്യാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക