|    Mar 23 Thu, 2017 8:00 pm
FLASH NEWS

അഫ്ഗാന്‍ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ നവാസ് ശരീഫിന്റെ നിര്‍ദേശം

Published : 21st March 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: ഒരു മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തി അടിയന്തരമായി തുറന്നുകൊടുക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശം. മാനുഷിക പരിഗണനയാലാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് നവാസ് ശരീഫ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ തഹ്‌രീകെ താലിബാന്‍ പ്രവര്‍ത്തകരാണെന്നാരോപിച്ചാണ് ഫെബ്രുവരി 16ന് പാകിസ്താന്‍ അഫ്ഗാനിലേക്കുള്ള തുര്‍ഖാം, ചമാന്‍ അതിര്‍ത്തികള്‍ അടച്ചത്. ഇതു കാരണം അഫ്ഗാനിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ കയറ്റുമതി താറുമാറായിരുന്നു. രണ്ട് അതിര്‍ത്തികളിലും ധാരാളം ചരക്കുലോറികള്‍ കെട്ടിക്കിടക്കുകയായിരുന്നു.  അഫ്ഗാനിസ്താനില്‍ പാക്‌വിരുദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. എന്നാല്‍, അതിര്‍ത്തി അടച്ചിടുന്നത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നതിനാലാണ് അതിര്‍ത്തി തുറന്നുകൊടുക്കുന്നത്. ഇത്തരം സംഘടനകളെ നിയന്ത്രിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും നവാസ് ശരീഫ് പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം ആദ്യത്തില്‍ അതിര്‍ത്തികള്‍ രണ്ടു ദിവസത്തേക്ക് താല്‍ക്കാലികമായി തുറന്നിരുന്നു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക