|    Jul 19 Thu, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഫ്ഗാനിസ്താന് പ്രതിരോധ സഹായം നല്‍കുമെന്ന് ഇന്ത്യ

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഫ്ഗാന്‍ പ്രതിരോധ സൈന്യത്തിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറെന്ന് ഇന്ത്യ. വിദേശകാര്യമന്ത്രി സുഷമ സ്വരാജും അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ യുദ്ധതകര്‍ച്ച നേരിടുന്ന രാജ്യത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചും ചര്‍ച്ച നടത്തി.അഫ്ഗാനുമായുള്ള ബന്ധം ഇന്ത്യക്ക് വിശ്വാസത്തിന്റെ ലേഖനമാണ്. അതിര്‍ത്തി ഭീകരതയെ ചെറുത്തുനിന്ന് പ്രശാന്തമായ അഭയസ്ഥാനം ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.ഇന്തോ-അഫ്ഗാനിസ്താന്‍ തന്ത്രപ്രധാനമായ പങ്കാളിത്ത കൗണ്‍സിലിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരു മന്ത്രിമാരും.പ്രതിരോധ സഹായത്തിന് അഫ്ഗാന്‍ ഇന്ത്യയുടെ സഹായം തേടാന്‍ തുടങ്ങിയിട്ട് കാലങ്ങളായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള സുഹൃദ്ബന്ധം ഒരിക്കലും മറ്റു രാജ്യങ്ങള്‍ക്ക് വിദ്വേഷം ഉളവാക്കില്ല. ഭീകരതയും കലാപങ്ങളുമാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് റബ്ബാനി പറഞ്ഞു. പാകിസ്താന്‍ സംഘടനകളായ ലശ്കറെ ത്വയ്യിബയും ജയ്‌ശെ മുഹമ്മദും മേഖലയിലെ സമാധാനം തകര്‍ക്കുകയാണെന്നും റബ്ബാനി കൂട്ടിച്ചേര്‍ത്തു.കൂടിയ സ്വാധീനം ഉളവാക്കുന്ന 116 വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇത് സാമൂഹിക സാമ്പത്തികഘടനാ വികസനത്തിന് ഉതകുന്നതാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണങ്ങളെ പറ്റിയും ചര്‍ച്ച ചെയ്തതായി സുഷമ സ്വരാജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss