|    Sep 22 Fri, 2017 4:21 am
Home   >  Todays Paper  >  page 9  >  

അഫ്ഗാനിസ്താന്‍: താലിബാന്‍ ആക്രമണത്തില്‍ 11 പോലിസുകാര്‍ മരിച്ചു

Published : 15th August 2016 | Posted By: SMR

കാബൂള്‍: വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ബഗ്‌ലാനിലെ ചെക്‌പോയിന്റില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 9 പോലിസുകാര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമെ കിഴക്കന്‍ മേഖലയിലെ നൂറിസ്താന്‍ പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ടു പോലിസുകാരും കൊല്ലപ്പെട്ടു.
ഇവിടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെയ്ഗുല്‍ ജില്ലയില്‍ നിരവധി താലിബാന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് ബഗ്‌ലാന്‍-ഇ-മര്‍കസി ജില്ലയിലെ മൂന്നു ചെക്‌പോയിന്റുകളില്‍ താലിബാന്‍ ആക്രമണം നടത്തിയതെന്ന് പോലിസ് മേധാവി ജനറല്‍ നൂര്‍ ഹബീബ് ഗുല്‍ബഹാരി അറിയിച്ചു.
രണ്ട് ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു. തങ്ങളുടെ പോരാളികള്‍ പോലിസില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുന്നതിനായി ചെക്‌പോസ്റ്റുകളില്‍ താലിബാന്‍ സ്ഥിരമായി ആക്രമണം നടത്താറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക