|    May 23 Tue, 2017 10:52 am
FLASH NEWS

അഫ്ഗാനിസ്താന്‍: താലിബാന്‍ ആക്രമണത്തില്‍ 50 പോലിസുകാര്‍ കൊല്ലപ്പെട്ടു

Published : 31st May 2016 | Posted By: SMR

കാബൂള്‍: കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഫ്ഗാനിസ്താനിലെ ഹെല്‍മണ്ടില്‍ താലിബാന്‍ പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ലധികം പോലിസുകാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
ഞായറാഴ്ച 33 പേരും ഇന്നലെ 24 പേരുമാണ് കൊല്ലപ്പെട്ടത്. 40ഓളം പേര്‍ക്ക് പരിക്കേറ്റതായി പോലിസ് കമാന്‍ഡര്‍ ഇസ്മത്തുല്ല ഡോലാത്‌സി റോയിറ്റേഴ്‌സിനോട് പറഞ്ഞു.
തെക്കന്‍ പ്രവിശ്യയായ ഹെല്‍മണ്ടില്‍ ഒരു വര്‍ഷത്തിലധികമായി സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ പാശ്ചാത്യപിന്തുണയുള്ള സര്‍ക്കാരിനെതിരേയാണ് താലിബാന്‍ പ്രവര്‍ത്തകര്‍ പോരാട്ടം നടത്തുന്നത്. അടുത്തിടെ മേഖലയില്‍ നാറ്റോ സൈനികശക്തി വര്‍ധിപ്പിച്ചിരുന്നു.
സംഭവത്തോട് അഫ്ഗാന്‍ സുരക്ഷാസൈന്യം പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day