|    Nov 19 Mon, 2018 2:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാനിസ്താനില്‍ റോക്കറ്റ് ആക്രമണം

Published : 22nd August 2018 | Posted By: kasim kzm

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നയതന്ത്ര മേഖലയില്‍ റോക്കറ്റ് ആക്രമണം. അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ഈദ് സന്ദേശം നല്‍കുന്നതിനിടെയാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം ആക്രമണം നടന്നത്. ആദ്യത്തെ റോക്കറ്റ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും രണ്ടാമത്തേത് നാറ്റോ ആസ്ഥാനത്തും യുഎസ് എംബസിക്ക് സമീപവുമാണ് പതിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.റോക്കറ്റ് ആക്രമണത്തിലൂടെ അഫ്ഗാനിസ്താനെ തളര്‍ത്താമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്ന് അശ്‌റഫ് ഗനി പിന്നീട് പ്രതികരിച്ചു. സുരക്ഷാ മതിലിനാലും റോസര്‍ വയറുകളാലും ചുറ്റപ്പെട്ട സ്ഥലത്താണ് എംബസികളും സര്‍ക്കാര്‍ കെട്ടിടങ്ങളും. യുഎസ് എംബസി, സര്‍ക്കാര്‍ ഓഫിസുകള്‍, സൈനികതാവളങ്ങള്‍ എന്നിവയ്ക്കു സമീപമുള്ള തെരുവുകള്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. അക്രമികള്‍ ഒളിച്ചിരുന്നെന്ന് കരുതുന്ന വീടിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു.സംശയാസ്പദമായ സാഹചര്യത്തില്‍ കട്ടകൊണ്ട് നിര്‍മിച്ച വീട്ടില്‍ ഒരു വാഹനം കണ്ടെത്തിയിരുന്നു. ഈ വീടിനു സമീപത്തെ പള്ളിയില്‍ നൂറുകണക്കിന് ആളുകള്‍ ഈദ്ഗാഹിനെത്തുന്നതാണ്. വീടും വാഹനവും പിന്നീട് ഹെലികോപ്റ്റര്‍ വഴി വെടിവച്ചും ബോംബിട്ടും സുരക്ഷാ സൈന്യം നശിപ്പിച്ചു. മേഖലയില്‍ വെടിവയ്പ് നടന്നതായും പറയുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പങ്കുള്ളതായാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ അക്രമികള്‍ കൊല്ലപ്പെട്ടോ എന്നത് വ്യക്തമല്ല. പോലിസ് സ്ഥലം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗനിയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഏറ്റ പ്രഹരമാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. യുഎസ് പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ 17 വര്‍ഷമായി ആഭ്യന്തര യുദ്ധത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss