|    Oct 22 Mon, 2018 1:00 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഫ്ഗാനിസ്താനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് പ്രതിരോധമന്ത്രി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അഫ്ഗാനിസ്താനില്‍ ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ സഹായങ്ങളും തുടര്‍ന്നും നല്‍കും. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തില്‍ ഭീകരവാദികളുടെ സുരക്ഷിതകേന്ദ്രങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. യുദ്ധഭൂമിയായ അഫ്ഗാനിസ്താനില്‍ ഇന്ത്യയുടെ ഇടപെടലുകള്‍ ഏറെ മഹത്തരമാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്കുശേഷം അഫ്ഗാനിസ്താനില്‍ ഇന്ത്യ സൈന്യത്തെ വിന്യസിക്കുകയാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ ഇന്ത്യ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന് പാകിസ്താനും ആരോപിച്ചിരുന്നു. പ്രഥമ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ജെയിംസ് മാറ്റിസ് ന്യൂഡല്‍ഹിയിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss