|    Jan 24 Tue, 2017 10:36 am
FLASH NEWS

അഫ്ഗാനില്‍ 62 സായുധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 16th July 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ സുരക്ഷാസേന നടത്തിയ തീവ്രവാദവിരുദ്ധ ദൗത്യത്തിനിടെ 62 സായുധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നംഗര്‍ഹര്‍, പക്തിക, വാര്‍ഡാക്, ഗസ്‌നി, കാന്തഹാര്‍, ഫറാ, ബദഖ്ഷാന്‍, തഖാര്‍, ഹെല്‍മന്ത് പ്രവിശ്യകളില്‍ നടത്തിയ ദൗത്യത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അഞ്ചു പ്രാദേശിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഏഴ് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക