|    Apr 24 Mon, 2017 12:53 pm
FLASH NEWS

അഫ്ഗാനില്‍ 30 ബന്ദികളെ ഐഎസ് കൊലപ്പെടുത്തി

Published : 27th October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിസ്താനിലെ ഗോറില്‍ നിന്നു തട്ടിക്കൊണ്ടുപോയ 30 പേരെ ഐഎസ് വധിച്ചു. ഫിറോസ്‌കോ ജില്ലയിലെ ഒറ്റപ്പെട്ടുകിടക്കുന്ന മേഖലയിലാണ് ആക്രമണമുണ്ടായത്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ആക്രമണം നടത്തിയത് ഐഎസ് ആണെന്നും നേരത്തേ ഐഎസിന്റെ കമാന്‍ഡറെ സൈന്യം കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇത്രയും പേരെ ഐഎസ് വധിച്ചതെന്നും പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികളാണ് കണ്ടെത്തിയതെന്ന് ഗോര്‍ ഗവര്‍ണര്‍ നാസിര്‍ ഖാസി പറഞ്ഞു. അതേസമയം, ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day