|    Aug 17 Thu, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാനില്‍ 19 ലശ്കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 31st October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കുനാര്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 19 ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ദാന്‍ഗാം ജില്ലയിലായിരുന്നു സംഭവം. പാക് അതിര്‍ത്തിയോടു ചേര്‍ന്ന് കൂടുതല്‍ മേഖലയില്‍ തീവ്രവാദവിരുദ്ധ ആക്രമണം ശക്തിപ്പെടുത്തുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നൂറിസ്താന്‍ പ്രവിശ്യയില്‍ പരിശീലനത്തിന്റെ ഭാഗമായി 100ഓളം ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ തമ്പടിച്ചതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. 2014ല്‍ അഫ്ഗാനിലെ ഹെറാത് പ്രവിശ്യയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയത് ലശ്കറാണെന്നാണു കരുതപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക