|    Nov 17 Sat, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാനില്‍ സ്‌ഫോടനം; നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

Published : 6th August 2018 | Posted By: kasim kzm

കാബൂള്‍: അഫ്ഗാനിസ്താനില്‍ പട്രോളിങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബ് കെട്ടിവച്ച് അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. അഫ്ഗാന്‍ സൈനികരും നാറ്റോ സൈനികരും സംയുക്തമായി പട്രോളിങ് നടത്തിവരികെയാണ് സ്‌ഫോടനം. രണ്ട് അഫ്ഗാനിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. കാബൂളില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പര്‍വാന്‍ പ്രവിശ്യയിലെ ചാരികറില്‍ പ്രാദേശികസമയം രാവിലെ ആറിനാണ് അപകടം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. 2014ല്‍ യുഎസ് നേതൃത്വം കൊടുക്കുന്ന നാറ്റോ സൈന്യം അഫ്ഗാനിസ്താനിലെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സായുധസംഘങ്ങള്‍ക്കെതിരായ പോരാട്ടത്തിനുള്ള പരിശീലനത്തിനായി 16,000 പേരാണ് നിലവില്‍ അവിടെ തുടരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss