|    May 25 Thu, 2017 10:35 am
FLASH NEWS

അഫ്ഗാനില്‍ ബസ്സുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 73 മരണം

Published : 9th May 2016 | Posted By: mi.ptk

കാബൂള്‍: അഫ്ഗാനിസ്താനില്‍ രണ്ടു ബസ്സുകളും ഒരു ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 73 പേര്‍ മരിച്ചു. കൂട്ടിയിടിയെത്തുടര്‍ന്ന് മൂന്നു വാഹനങ്ങളും തീപ്പിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ബസ്സിലുണ്ടായിരുന്ന 50 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി കിഴക്കന്‍ ഗസ്‌നി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് ജാവേദ് സലാങി അറിയിച്ചു. രണ്ടു ബസ്സുകളിലുമായി 125 യാത്രക്കാരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂറത്തെടുത്ത മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാബൂളിനെയും കാന്തഹാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതയില്‍  ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് മേഖലയിലെ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദുല്ല അഹ്മദി അറിയിച്ചു. അഫ്ഗാനിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ മൂലം അപകടങ്ങള്‍ സ്ഥിരമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day