|    Jul 26 Wed, 2017 6:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഫ്ഗാനില്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം ഇരട്ടസ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

Published : 6th September 2016 | Posted By: SMR

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 91 പേര്‍ക്ക് പരിക്കേറ്റു. ആദ്യസ്‌ഫോടനം റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ചും രണ്ടാമത്തേത് ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ആളുമാണ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും രണ്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും  ഉള്‍പ്പെടുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മന്ത്രാലയത്തിലെ ജീവനക്കാര്‍ പുറത്തേക്കു പോവുന്ന സമയത്താണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ് ഗനി ഖേദം പ്രകടിപ്പിച്ചു. അഫ്ഗാന്റെ ശത്രുക്കളാണ് ആക്രമണത്തിനു പിന്നിലെന്നും സുരക്ഷാ സൈന്യത്തോട് പോരാടാനുള്ള കരുത്തു നഷ്ടപ്പെട്ടതിനാലാണ് അവര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഗനി ആരോപിച്ചു.
യുഎസിന്റെ പിന്തുണയുള്ള ഗനി സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി സുരക്ഷാ സൈന്യത്തിന്റെ നേരെ നിരവധി ആക്രമണങ്ങള്‍ താലിബാന്‍ നടത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക