അഫ്ഗാനില്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടെന്ന് യുഎസ്
Published : 6th November 2016 | Posted By: SMR
കാബൂള്‍: അഫ്ഗാനിലെ യുഎസ് സൈനിക നടപടിയില്‍ അല്‍ഖാഇദയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടെന്നു പെന്റഗണ്‍. അല്‍ഖാഇദയുടെ വടക്കുകിഴക്കന്‍ അഫ്ഗാന് മേധാവി ഫാറൂഖ് അല്‍ ഖത്വാനിയാണ് കഴിഞ്ഞമാസം 23നു കുനാറില്‍ നടന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതെന്നു പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. അന്നേ ദിവസത്തെ ആക്രമണങ്ങളില്‍ മറ്റൊരു നേതാവായ ബിലാല്‍ അല്‍-ഉത്തയ്ബി കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും പെന്റഗണ്‍ വക്താവ് സൂചിപ്പിച്ചു. അതേസമയം, ഇക്കാര്യം അല്‍ഖാഇദ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.