|    Feb 22 Wed, 2017 8:55 pm
FLASH NEWS

അഫ്ഗാനിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ താലിബാന്‍ ആക്രമണം

Published : 12th November 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ താലിബാന്‍ ആക്രമണം. അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് കോണ്‍സുലേറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. നാലു സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 120ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുന്ദൂസില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി തങ്ങളാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കോണ്‍സുലേറ്റിന് വന്‍ നാശനഷ്ടം സംഭവിച്ചതായി നാറ്റോ വക്താവ് അറിയിച്ചു. ഇനിയും ആക്രമണമുണ്ടാവാനുള്ള സാധ്യതയും പോലിസ് തള്ളിക്കളഞ്ഞിട്ടില്ല. ജര്‍മന്‍ കോണ്‍സുലേറ്റ് ജനറലിനെയും കോണ്‍സുലേറ്റിലുള്ള മറ്റുള്ളവരെയും കൊലപ്പെടുത്തുന്നതിനായാണ് പോരാളികളെ അയച്ചതെന്ന് താലിബാന്‍ വക്താവ് സബീന്‍ ഉല്ലാ മുജാഹിദ് പറഞ്ഞതായി റോയിറ്റേര്‍സ് റിപോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല. വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാനെതിരായ നാറ്റോ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജര്‍മനിയാണ്. ആക്രമണത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു. മസര്‍ ഇ ശരീഫ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക