|    May 23 Tue, 2017 12:47 pm
FLASH NEWS

അഫ്ഗാനിലെ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

Published : 14th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെയും പാകിസ്താനിലെയും ഐഎസിന്റെ നേതാവ് ഹാഫിസ് സയ്യിദ് ഖാന്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ യുഎസ് ഡ്രോണാക്രമണത്തിലാണ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതെന്നു കരുതുന്നു. കഴിഞ്ഞ വര്‍ഷം നംഗര്‍ഹറിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗം വാര്‍ത്ത പുറത്തുവിട്ടിരുന്നെങ്കിലും ഐഎസ് വാര്‍ത്ത നിഷേധിച്ചിരുന്നു.
ജൂലൈ 26നാണ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതെന്നാണു വിവരം. കാബൂളിലെ ഹസാര ന്യൂനപക്ഷവിഭാഗക്കാരായ ശിയാക്കളുടെ റാലിക്കിടെ ഐഎസ് ആക്രമണം നടത്തുകയും 80 പേരെ കൊലപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയായിരുന്നു യുഎസ് ഡ്രോണ്‍ ആക്രമണം.
യുഎസ് സൈന്യത്തിനെതിരേ നേരിട്ട് ആക്രമണത്തില്‍ പങ്കാളിയാവുന്നതിന്റെ പേരില്‍ അറിയപ്പെടുന്നയാളാണ് സയ്യിദ് ഖാന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day