|    Nov 19 Mon, 2018 1:00 pm
FLASH NEWS

അഫീഫിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 5th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: തെങ്ങ് ദേഹത്ത്‌വീണ് മരിച്ച തേഞ്ഞിപ്പലം പാണമ്പ്രയിലെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷക്ഷേമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രഫ. എ പി അബ്ദുല്‍വഹാബിന്റെ മകന്‍ അഫീഫീന് കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴിനല്‍കി. മൊറയൂരിലെ പറമ്പില്‍ വെച്ചാണ് അപകടമുണ്ടായത്. തടമെടുത്ത തെങ്ങ് കടപുഴകി അഫീഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംമരിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ഇന്നലെ ഉച്ചക്ക് 12മണിയോടെയാണ് മയ്യിത്ത് വീട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആയിരങ്ങളാണ് പാണമ്പ്രയിലെ വസതിയായ ഹിസ്‌ഗ്രെയ്‌സിലേക്ക് ഒഴുകിയെത്തിയത്. സദാപുഞ്ചിരിയും സ്‌നേഹസൃണ്ണമായ പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മനസിനെ സ്വാധീനിച്ച അഫീഫിന്റെ അപകടവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും ശ്രവിച്ചത്.
രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായ പിതാവ് അബ്ദുല്‍ വഹാബുമായി ബന്ധപ്പെട്ടവരും കൂടിയായപ്പോള്‍ പ്രദേശം ജനങ്ങളെകൊണ്ട് വീര്‍പ്പ്മുട്ടി. 12മണിക്ക് മയ്യിത്ത് വീട്ടിലെത്തിച്ചിരുന്നെങ്കിലും മൂന്ന്മണിയോടെയാണ് പള്ളിയിലേക്കെടുക്കാനായത്. പാണമ്പ്ര മദ്‌റസയിലും മച്ചിത്ത് പൊതുദര്‍ശനത്തിന് വെച്ചു.
മന്ത്രിമാരായ കെ ടി ജലീല്‍, എ കെശശീന്ദ്രന്‍, എംഎല്‍എമാരായ പി അബ്ദുല്‍ഹമീദ്, ടി വി ഇബ്രാഹിം, എം കെ മുനീര്‍, പി ടി എ റഹീം, വി അബ്ദുറഹിമാന്‍, എംപിമാരായ ഇ ടി മുഹമ്മദ്ബഷീര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍വഹാബ്, തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സി പി ഉമ്മര്‍ സുല്ലമി, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍, ഡോ. കെ മൊയ്തു, കാസിം ഇരിക്കൂര്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ ജില്ലാ വൈ.പ്രസി. അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങി മറ്റു സാമൂഹിക രാഷ്ട്രീയ മത നേതാക്കള്‍ വസതിയിലെത്തി. പാണമ്പ്ര ജുമാ മസ്ജിദില്‍ ആയിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത നമസ്‌കാരത്തിന് പിതാവ് അബ്ദുല്‍വഹാബ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss