|    Oct 19 Fri, 2018 6:46 pm
FLASH NEWS

അഫിലിയേഷന്‍ റദ്ദാക്കിയതായി വ്യാജ സന്ദേശം ; സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കി

Published : 28th September 2017 | Posted By: fsq

 

ചാവക്കാട്: സ്‌കൂളിന്റെ ഐസിഎസ്ഇ അഫിലിയേഷന്‍ റദ്ദാക്കിയതായുള്ള വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി പരാതി. പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അധികൃതര്‍ ഇതു സംബന്ധിച്ച് ചാവക്കാട് പോലിസില്‍ പരാതി നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പ്രകാരം സിബിഎസ്ഇഐസിഎസ്ഇ അഫിലിയേഷനു വേണ്ടിയുള്ള എന്‍ഒസി അപേക്ഷയും പ്രപ്പോസലും സര്‍ക്കാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും തിരിച്ചയച്ചെന്നാണ് സന്ദേശം. പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിനെ കൂടാതെ 20 ജില്ലയിലെ മറ്റു സ്‌കൂളുകളുടെ പേരും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന് 2013ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റും 2014ല്‍ ഡല്‍ഹി ബോര്‍ഡില്‍ നിന്നും അഫിലിയേഷനും ലഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സജി കിഴക്കേകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലേക്ക് പുതിയ അഡ്മിഷനുകള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇത് സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതായും സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ ലീഗല്‍ അഡൈ്വസര്‍ ജോജോ ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss