|    Nov 18 Sun, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപ്രധാന ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം: വിവരാവകാശ കമ്മീഷണര്‍

Published : 4th November 2018 | Posted By: kasim kzm

തൃശൂര്‍: പരാതിക്കാര്‍ അപ്രധാന ചോദ്യം ചോദിച്ച് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്ന പ്രവണത ശരിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. വിവരാവകാശ നിയമത്തെ ശരിയായി മനസ്സിലാക്കാതെ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി ഉന്നയിക്കുന്നത് അനാവശ്യമായ നടപടിയാണ്. അതേസമയം കമ്മീഷന് മുന്നില്‍ ഉദ്യോഗസ്ഥര്‍ വരാതിരിക്കുന്നതിനെ ഗൗരവതരമായി കാണുന്നതായും കമ്മീഷണര്‍ അറിയിച്ചു.
കേരളത്തില്‍ പോലിസുകാരാണ് കമ്മീഷന് മുമ്പില്‍ ഹാജരാവുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നത്. ഇത്തരം പ്രവണതകള്‍ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാനതലത്തില്‍ നടപടിയെടുക്കും. തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 പരാതികളാണ് ഇന്നലെ കമ്മീഷന് മുന്നില്‍ വന്നത്. 20 പേര്‍ ഹാജരായതില്‍ ഭൂരിഭാഗം പരാതികളും വഴിത്തര്‍ക്കം, റീസര്‍വേ, പട്ടയഭൂമി വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. സിറ്റിങില്‍ എത്താത്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. കണ്ണൂര്‍ സര്‍വകലാശാലയിലെ കരാര്‍ അധ്യാപകരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയില്‍ കൃത്യമായി മറുപടി നല്‍കാത്തതിന് കണ്ണൂര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ കോഴ്‌സ് ഡയറക്ടര്‍, രജിസ്ട്രാര്‍ എന്നിവരോടും വിശദീകരണം തേടുമെന്ന് കമ്മീഷന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss