|    May 24 Wed, 2017 7:18 pm
FLASH NEWS

അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു

Published : 5th September 2016 | Posted By: SMR

തലശ്ശേരി: തില്ലങ്കേരിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി.
തലശ്ശേരിയിലെ വിവിധ ഓഡിറ്റോറിയങ്ങളിലും ക്ഷേത്രങ്ങളില്ലമായി ഇന്നലെ നിരവധി വിവാഹങ്ങള്‍ നിശ്ചയിച്ചതായിരുന്നു. ഇതിനിടെയാണ് അപ്രതിക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ഹര്‍ത്താലാണെന്നറിയാതെ നിരവധി പേര്‍ വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി ട്രെയിനിലും കെഎസ്ആര്‍ടിസിയിലുമായി നഗരത്തില്‍ എത്തിചേര്‍ന്നെങ്കിലും കല്യാണ സ്ഥലത്തേക്ക് വാഹനം കിട്ടാതെ ഏറെ ബുദ്ധിമുട്ടി. കടകള്‍ അടഞ്ഞുകിടന്നിതിനാല്‍ കുടിവെള്ളമോ ഭക്ഷണമോ ലഭിച്ചുമില്ല. സ്വകാര്യ വാഹനങ്ങള്‍ ചിലത് ഓടിയെങ്കിലും ഇന്ധനം നിറക്കുന്ന പെട്രോള്‍ പമ്പുകള്‍ പലതും അടഞ്ഞുകിടന്നതിനാല്‍ പല വാഹനങ്ങളും പാതിവഴി ഓട്ടം നിര്‍ത്തി.
മറുനാടന്‍ തൊഴിലാളികളും ലോഡ്ജില്‍ കഴിയുന്നവരും ഭക്ഷണത്തിനായി ആശുപത്രി കാന്റീനെയും റെയില്‍വെയിലെ ടീഷോപ്പുകളെയുമാണ് ആശ്രയിച്ചത്.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day