|    Dec 13 Wed, 2017 2:51 pm
FLASH NEWS

അപ്രതീക്ഷിത കടല്‍ കയറ്റം തീരമേഖലയില്‍ ആശങ്കക്കിടയാക്കി

Published : 21st March 2017 | Posted By: fsq

 

വൈപ്പിന്‍: വേലിയേറ്റത്തെതുടര്‍ന്നുണ്ടായ അപ്രതീക്ഷിത കടല്‍ കയറ്റം തീരമേഖലയില്‍ ആശങ്കക്കിടയാക്കി. ഇന്നലെ രാത്രിയിലാണ് സംഭവം. ചെറായി അംബേദ്ക്കര്‍ ബീച്ച്, പള്ളിപ്പുറം വേളാങ്കണ്ണി ബീച്ച് എന്നിവിടങ്ങളിലാണ് രൂക്ഷമായ കടല്‍കയ    റ്റം അനുഭവപ്പെട്ടത്. കടല്‍ കയറിയതോടെ തീരദേശ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
കടല്‍ഭിത്തി ഇല്ലാത്ത ഭാഗങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായിട്ടുള്ളത്. എടവനക്കാട് ഭാഗത്ത് ചെറിയ തോതില്‍ കടല്‍കയറി. ഈസമയങ്ങളില്‍ സാധാരണ ഉണ്ടാവാറുള്ള തെന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യകതരം വേലിയേറ്റമാണിതെന്ന് തീരദേശവാസികള്‍ പറഞ്ഞു.
വേലിയേറ്റ സമയത്തു തിരമാലകള്‍ ശക്തമാവുന്നതു സാധാരണയാണെങ്കിലും ഇക്കുറി   അപ്രതീക്ഷിതമായിരുന്നുവെന്നു തീരവാസികള്‍ പറയുന്നു. അതേസമയം വൈപ്പിനിലെ എടവനക്കാട് ചാത്തങ്ങാട് ഭാഗത്ത് കടല്‍ ഭിത്തിക്കടിയിലൂടെ വെള്ളം ബീച്ച് റോഡിലേക്ക് എത്തി. മാസങ്ങള്‍ക്കു മുന്‍പു ഈ പ്രദേശങ്ങള്‍ക്കു പുറമെ  അണിയില്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍കയറ്റം അനുഭവപ്പെട്ടിരുന്നു. കടലില്‍ നിന്ന് തിരമാലകള്‍ അടിച്ച് കയറി തീരദേശറോഡ് മുങ്ങി ജനജീവിതം ദുസ്സഹമായി.
സംഭവം അറിഞ്ഞ് റവന്യൂ ഉദ്ദ്യോഗസ്ഥരും പഞ്ചായത്തും അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സഹായത്തിനായി ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ രക്തേശ്വരി ബീച്ചില്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക