|    Sep 26 Wed, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അപ്രഖ്യാപിത അടിയന്തരാവസ്ഥ: പ്രതിഷേധിക്കണമെന്ന് എസ്ഡിപിഐ

Published : 31st August 2018 | Posted By: kasim kzm

കോഴിക്കോട്: ഭരണകൂടത്തിന്റെ തെറ്റായ നയനിലപാടുകള്‍ക്കെതിരേ പ്രതിഷേധിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും ചെയ്യുന്നവരെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നതിലൂടെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജിദ് ഫൈസി.
സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവലാഖ ഉള്‍പ്പെടെ മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരും അഭിഭാഷകരുമായ ആറുപേരെയാണ് മഹാരാഷ്ട്ര പോലിസ് ഒരു തെളിവും കൂടാതെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദിവാസികളുടെയും ദലിത് ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയത്തടവുകാരുടെയുമൊക്കെ അവകാശങ്ങള്‍ക്കും കോര്‍പറേറ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരേയുമുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിശ്ശബ്ദരാക്കാനുള്ള ജനാധിപത്യവിരുദ്ധ വേട്ടയാണ് നടക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ മധ്യ, വടക്കേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും മോദി സര്‍ക്കാരും മഹാരാഷ്ട്ര പോലിസും കുറച്ചു മാസങ്ങളായി പിടികൂടുകയാണ്.
ഷോമ സെന്‍, റോണാ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് അടക്കമുള്ളവരെ പോലിസ് കഴിഞ്ഞ ജൂണ്‍ 6ന് അറസ്റ്റ് ചെയ്തിരുന്നു. മോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും അതൊക്കെ ലാപ്‌ടോപ്പില്‍ സൂക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss