|    Jan 25 Wed, 2017 12:57 am
FLASH NEWS

അപ്പര്‍ കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന നെല്ല് ഉടന്‍ സംഭരിക്കും: മന്ത്രി

Published : 1st October 2016 | Posted By: SMR

തിരുവന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന നെല്ലിന്റെ സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
മില്ലുടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. ഹാന്‍ഡ്‌ലിങ് ചാര്‍ജ് 1.60 രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇതിന് സര്‍ക്കര്‍ വഴങ്ങില്ല. ബദല്‍ സംവിധാനം ആലോചിച്ചുവരുകയാണ്. കെട്ടിക്കിടക്കുന്ന നെല്ല് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. സംഭരണം നടത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വില അഞ്ചുദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ ഹോര്‍ട്ടികോര്‍പ്പില്‍ ഒരു റിവോള്‍വിങ് ഫണ്ട് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ഓണക്കാലത്ത് സംസ്ഥാനത്ത് സംഭരിച്ചത് 4873 മെട്രിക് ടണ്‍ പച്ചക്കറിയാണ്. ഇതില്‍ 3042 മെട്രിക് ടണ്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചവയാണ്.
ഇവിടെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്ത 1831 മെട്രിക് ടണ്‍ മാത്രമാണ് മറ്റുസംസ്ഥാനങ്ങളില്‍ നിന്നു വാങ്ങിയത്. 30 ശതമാനം വിലക്കുറവില്‍ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയപ്പോള്‍ 10.98 കോടി വിറ്റുവരവുണ്ടായി. ഈ സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഉല്‍സവ സീസണുകളില്‍ പച്ചക്കറി സംഭരണം നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക