|    Oct 20 Sat, 2018 8:42 pm
FLASH NEWS

അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി

Published : 18th September 2017 | Posted By: fsq

 

തിരുവല്ല: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന സ്ഥലങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും വെള്ളം കയറി. തിരുവല്ലയുടെ സമീപ പ്രദേശങ്ങളായ തലവടി, വീയപുരം, മാന്നാര്‍ ഭാഗങ്ങളിലും വെള്ളപൊക്കത്തിന്റെ ദുരിതമാണ്. പാടശേഖരങ്ങളിലേക്ക് ശക്തമായ കുത്തൊഴുക്കാണ്. ഇടയോടി ചെമ്പ്, നിരണത്തു തടം, അയ്യങ്കോനാരി, ചേന്നങ്കരി തുടങ്ങിയ പാടശേഖരങ്ങളിലെല്ല നിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പാടശേഖരങ്ങളുടെ ഉള്ളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരണം പഞ്ചായത്തിലെ വാഴയില്‍ കോളനി, അംബ്ദകര്‍ കോളനി എന്നിവടങ്ങളിലെ കോളനികള്‍ വെള്ളത്തിലായി. പാടശേഖരങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ കോളനി പരിസരങ്ങളില്‍ മലിനജലമൊഴുകുന്നത് സാംക്രമികരോഗ സാദ്ധ്യത ഉയരുകയാണ്. നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രം വെള്ളത്തിനടിയലായി. നിരണം, കടപ്ര, മാന്നാര്‍, തേവേരി, ഇരതോട്, തോട്ടടി, വട്ടടി ഭാഗങ്ങളിലെല്ലാം വെള്ളം കയറി. തേവേരി  വീയപുരം, കടപ്ര വിയപുരം, മുട്ടാര്‍ ചക്കുളത്ത് കാവ്, എടത്വ വീയപുരം, മാന്നാര്‍  വീയപുരം എന്നീ റോഡുകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്.  പെരിങ്ങര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. അഴിയടത്തുചിറ  കാവുംഭാഗംറോഡും വെള്ളം കയറാനിടയുണ്ട്. വെള്ളം ഉയര്‍ന്നിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനു വേണ്ടി അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss