|    Dec 18 Tue, 2018 10:57 pm
FLASH NEWS

അപേക്ഷ നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതി

Published : 30th April 2018 | Posted By: kasim kzm

പുല്‍പ്പള്ളി: അപേക്ഷ നല്‍കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന് പഞ്ചായത്ത് അനുവദിച്ചില്ലെന്നു പരാതി. ചെറുവള്ളി കോളനിയിലെ ലക്ഷ്മിക്കാണ് ഈ ദുരനുഭവം. 2015ലായിരുന്നു ലക്ഷ്മിയുടെ പിതാവ് ബൊമ്മന്റെ മരണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അക്കൊല്ലം ഒക്ടോബറിലാണ് പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസില്‍ അപേക്ഷ നല്‍കിയത്. 17054 നമ്പറായി കൈപ്പറ്റ് രശീതും ലഭിച്ചു. പിന്നീട് നിരവധി തവണ പഞ്ചായത്ത് ഓഫിസിലെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല.
അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്. കൈപ്പറ്റ് രസീത് കാണിച്ചിട്ടും ഉദ്യോഗസ്ഥര്‍ക്ക് കൂസലില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മാനന്തവാടി ആര്‍ഡിഒയുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്നാണ്  ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പഞ്ചായത്ത് ജീവനക്കാരുടെ നിരുത്തരവാദത്തിനെതിരേ ഉന്നതോദ്യോഗസ്ഥര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി. മരണസര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ പിതാവിന്റെ പേരിലുള്ള ഭൂമി അവകാശികളുടെ പേരിലാക്കാനും നികുതി അടയ്ക്കാനും കഴിയുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss