|    Jun 19 Tue, 2018 11:58 pm
FLASH NEWS

അപേക്ഷയില്‍ ഒപ്പിടാന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചതില്‍ പ്രതിഷേധം

Published : 1st November 2016 | Posted By: SMR

തൊടുപുഴ: അപേക്ഷഫോമില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പ്രധാനാധ്യാപികയെ നാട്ടുകാരും അപേക്ഷകരും  ചേര്‍ന്ന് ഉപരോധിച്ചു.സംഭവം അറിഞ്ഞെത്തിയ പോലിസ് സംഘം അധ്യാപികയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം അവസാനിക്കാത്തതിനെ തുടര്‍ന്നു ഡിഇഒ എത്തി പ്രതിസന്ധി പരിഹരിച്ചു.ഇന്നലെ മണക്കാട് എന്‍എസ്എസ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.മണക്കാട് കുന്നിപ്പള്ളില്‍ ബിബിന്റെ എസ്എസ്എല്‍സി ബുക്കിലെ തെറ്റായ ജനനതിയ്യതി തിരുത്താന്‍ കഴിഞ്ഞ 24നു സ്‌കൂളില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനാധ്യാപിക ആനിയമ്മ തോമസ് വിദ്യാഭ്യാസ വകുപ്പിനു നല്‍കേണ്ട അപേക്ഷയില്‍ ഒപ്പിടാന്‍ തയ്യാറായില്ല.രേഖയില്‍ ഒപ്പിടാന്‍ രേഖാമുലം ഡിഇഒ നിര്‍ദേശം നല്‍കിയിട്ടും ഇവര്‍ വിസമ്മതിച്ചു.ബിബിന്‍ ഗുജറാത്തിലെ മൂത്തൂറ്റ് സ്ഥാപനത്തില്‍ ഓഡിറ്ററായി ജോലി ചെയ്യുകയാണ്.ഇതിനിടെ ജോലിയുടെ ആവശ്യത്തിനായി സഹോദരനായ അനൂപിനെ അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചു.അനൂപ് അപേക്ഷ നല്‍കിയപ്പോള്‍ ബിബിന്‍ നേരിട്ടെത്തണമെന്ന നിലപാട് പ്രധാനാധ്യാപിക സ്വീകരിച്ചു.ഇതേത്തുടര്‍ന്നു ബിബിന്‍ നേരിട്ടെത്തി.അപ്പോഴും ഒപ്പിടാന്‍ തയ്യാറാകാഞ്ഞതാണ് പ്രശ്‌നമായത്.പതിവായി ഇത്തരത്തില്‍ പെരുമാറുന്ന പ്രധാനാധ്യാപികക്കെതിരെ നിരവധി ആരോപണങ്ങളുമായി നിരവധിപ്പേര്‍ ഇതിനിടെ അവിടെയെത്തിയതോടെ ബഹളമായി.പ്രധാനാധ്യാപിക ഒപ്പിടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും അപേക്ഷകരും ഓഫിസ് ഉപരോധിച്ചു.പിന്നീട് വനിതാ പോലിസ് സംഘവും സ്‌പെഷല്‍ ബ്രാഞ്ചുമെത്തി വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യാപിക വ്യാജ ഒപ്പിട്ടത് പ്രശ്‌നം വീണ്ടും വഷളാക്കി.യഥാര്‍ഥ ഒപ്പിടാന്‍ വിസമ്മതിച്ച അധ്യാപിക ഇതിനിടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉപരോധക്കാര്‍ അനുവദിച്ചില്ല. അവര്‍ പുറത്തുനിന്ന് വാതില്‍ പൂട്ടി.രംഗം വഷളായതോടെ തൊടുപുഴ അഡിഷണല്‍ എസ്‌ഐ പൗലോസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി.എന്നിട്ടും അധ്യാപിക നിലപാടിലുറച്ച് നിന്നു.ഇതിനിടെ സ്‌കൂൡലെ സഹപ്രവര്‍ത്തകരും അധ്യാപികയോട് ഒപ്പിടണമെന്ന് പറഞ്ഞുനോക്കി. പ്രധാനാധ്യാപിക വഴങ്ങിയില്ല. നിയമാനുസൃതമാണ് കാര്യങ്ങളെന്നു എത്രവട്ടം പറഞ്ഞിട്ടും അവര്‍ വഴങ്ങാതിരുന്നതോടെ ഡിഡി ഓഫിസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് ഡിഇഒ സതീദേവി സ്ഥലത്തെത്തി സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്‍ഡിനെ ക്കൊണ്ട് ഒപ്പിടുവിച്ചതോടെയാണ് പ്രശ്‌നത്തിനു പരിഹാരമായത്.സംഭവവുമായി ബന്ധപ്പെട്ട് ബിബിന്‍ പ്രധാനാധ്യപികയ്‌ക്കെതിരെ പരാതി നല്‍കി.ഈ അധ്യാപിക ഒപ്പിടാത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ ചില അധ്യാപകരുടെ ശമ്പളം മുടങ്ങിയതാ യും ആക്ഷേപമുണ്ട്. എന്നാല്‍ ഹെഡ്മാസ്റ്ററുടെ ചുമതല ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss