|    Dec 17 Mon, 2018 12:50 pm
FLASH NEWS
Home   >  Districts  >  Malappuram  >  

അപേക്ഷകള്‍ വില്ലേജ് ഓഫിസില്‍ നല്‍കണം

Published : 28th August 2018 | Posted By: kasim kzm

മലപ്പുറം: വീടുകളില്‍ വെള്ളം കയറി ദുരിതം അനുഭവിച്ചവര്‍ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ വില്ലേജ് ഓഫിസില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫിസുകള്‍ അവധിയില്ലാതെ പ്രവര്‍ത്തിച്ചിട്ടും ലഭിച്ച അപേക്ഷകള്‍ വളരെ കുറവായിരുന്നു. ഇത് തുക കൈമാറുന്നതിന് തടസ്സമായി വന്നിരുന്നു.
അപേക്ഷ നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 6200 രൂപയും ഡിസാസ്റ്റര്‍ ഫണ്ടില്‍ നിന്നും 3800 രൂപയും അടിയന്തിര സഹായമായി ലഭിക്കും. രണ്ട് ദിവസത്തില്‍ കുറയാതെ വീടുകളില്‍ വെള്ളം കയറിയവര്‍, തകര്‍ന്ന വീടുകള്‍, താമസയോഗ്യമല്ലാത്ത വീടുകള്‍ എന്നിവര്‍ക്കാണ് തുക ലഭിക്കുക. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss